Tuesday, August 23, 2011

നീ എന്ന കിനാവ്

കരിയിലകള്‍ പാറുന്ന ആ വീഥി കളില്ലെല്ലാം
തേടി അലഞ്ഞത് നിന്‍റെ സ്വപ്നങ്ങള യിരുന്നു
ഏതു വഴിത്താരയില്‍ ഞാന്‍ നിന്നെ മറന്നു വെച്ചു ?
അറിയില്ല ....
എങ്കിലും കൂര്‍ത്ത നോട്ടങ്ങള്‍ തറക്കുന്ന പകലിലും
അന്തിയോന്‍ തിരിയിട്ട രാവിലും
ഗതിയില്ലാതലയുന്ന ധൂളികള്‍ പോലെ
ഞാന്‍ ....
അലഞ്ഞത് ആര്‍ക്കുവേണ്ടി?
നിന്നില്‍ നിന്നും കുത്തിയൊലിച്ച
എന്‍റെ കനവില്‍ കനല്‍ കോരിയിട്ട
ആ കിനാക്കള്‍ തേടി .

പിറകെ ഓടി പിടിക്കാനാവില്ല
എങ്കിലും....
തളരാതെ നിന്നില്ലെക്കെത്തുവാന്‍
പാഞ്ഞു ഞാന്‍ പലപ്പോഴും
എനിക്ക് വേണമായിരുന്നു
നിന്‍ കിനാക്കള്‍....
എനിക്കറിയാം
സ്വപനങ്ങള്‍ക്ക് വേരുകള്‍ ഉണ്ടെന്ന
ഒരിക്കല്‍ അവര്‍ പടരുമെന്നില്‍ എന്നും
അന്ന് ഞാന്‍ ആ കിനാക്കള്‍ ഏറ്റുവാങ്ങും
വീണ്ടുമെന്ന്‍ ഹൃദയത്തില്‍ ആഴ്ത്തിവെക്കാന്‍
എന്ന്‍ കനവിനെ തളിര്പ്പിക്കാന്‍
അതു നിന്നില്‍ വര്‍ഷിക്കാന്‍
പിന്നെ എനിക്കാവില്ല
നിന്നെ ഓര്‍മ്മിക്കുവാന്‍
നീയെന്നും എന്നിലലിഞ്ഞ കിനാക്കളല്ലേ ....?